History and Benefits

ചരിത്രം

   വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരിക്കുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും[1] തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു..

തേൻ മതങ്ങളിൽ‍

ഇസ്ലാമിൽ

   നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കി കൊള്ളുക.പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത് വരുന്നു അതിൽ മനുഷ്യർക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.(16:68,69) ഖുർ ആനിലെ പതിനാറാമത്തെ അദ്ധ്യായത്തിന്റെ പേര് ‍തേനീച്ച എന്നർത്ഥം വരുന്ന അൽ നഹൽ‍ ആണ്‌‍. ഖുർ ആനിൽ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് സ്ത്രീലിംഗമായിട്ടാണ്. പെൺ തേനീച്ചകളാണ് തേനിനു വേണ്ടി മധു ശേഖരിക്കൽ എന്നത് ഈ അടുത്ത കാലത്താണ് കണ്ടെത്തിയത്‌ ‍. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പേ ഖുർ ആനിൽ പെൺ തേനീച്ച(തേനീച്ച യുടെ സ്ത്രീലിംഗ രൂപം) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഖുർ ആനിന്റെ അമാനുഷികതയായിട്ട് മുസ്ലിം പണ്ഡിതന്മാർ ഉയർത്തിക്കാട്ടാറുണ്ട്.

വേദഗ്രന്ഥങ്ങളിൽ

    “ "നോക്കുക: നിങ്ങളുടെ നാഥൻ തേനീച്ചകൾക്ക് ബോധനം നൽകി.എന്തെന്നാൽ, `പർവതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളിൽ പടർത്തപ്പെടുന്ന വള്ളികളിലും നിങ്ങൾ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളിൽനിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ നാഥൻ ഒരുക്കിത്തന്ന വഴികളിൽ ചരിക്കുക.`ഈ ഈച്ചയുടെ ഉള്ളറകളിൽനിന്ന് വർണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്". ഖുർആൻ:16:68-69 ”
“ "നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു." ബൈബിൾ -സദൃശ്യവാക്യങ്ങൾ:20:25:16 ”

കേരളത്തിൽ കാണപ്പെടുന്ന പ്രത്യേക തരം തേനീച്ചയായ ചെറുതേനീച്ച (Trigona iridipennis) ഉല്പാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.

തേൻ

    പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ (Honey) . മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.

തടി കുറയ്ക്കാന് സഹായിക്കും

    തേന് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതു തന്നെയായിരിക്കു. ഇതില് ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തടി കുറയ്ക്കാന് സഹായിക്കും. ചെറുചൂടുവെള്ളത്തില് തേന് കലര്ത്തി രാവിലെ വെറുംവയറ്റില് കഴിച്ചാല് തടി കുറയും. ചെറുനാരങ്ങാവെള്ളത്തില് പഞ്ചസാരയ്ക്കു പകരം തേന് കലര്ത്തി കുടിയ്ക്കുന്നതാണ് കൂടുതല് നല്ലത്. തടി കുറയുമെന്നു മാത്രമല്ല, പ്രമേഹസാധ്യത കുറയുകയും ചെയ്യും. പാലിനൊപ്പം തേന് ചേര്ത്ത് കഴിയ്ക്കുന്നതും നല്ലതു തന്നെ. തടി കുറയുക മാത്രമല്ല, ആരോഗ്യഗുണങ്ങള് കൂടുകയും ചെയ്യും.

കോള്ഡ്, ചുമ എന്നിവയെല്ലാം മാറാന് തേന്

   ധാരാളം അസുഖങ്ങള്ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്. കോള്ഡ്, ചുമ എന്നിവയെല്ലാം മാറാന് തേന് കഴിയ്ക്കുന്നത് നല്ലതു തന്നെ. മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്ക്ക് കഴിയ്ക്കാവുന്ന മധരും അധികം ദോഷം വരുത്തില്ലെന്നൊരു കാര്യം കൂടിയുണ്ട്. എന്നാല് തേന് കഴിയ്ക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില് കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. . ബദാമിനൊപ്പം തേന് ചേര്്ത്തു കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇത് ദിവസം മുഴുവന് ഊര്ജം നല്കും.

ചുമ കുറയാനും

   ഇഞ്ചിയ്ക്കൊപ്പം അല്പം തേന് ചേര്ത്ത് കഴിയ്ക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്കും. ചുമ കുറയാനും ഇത് നല്ലതു തന്നെ.ചുമമരുന്ന് രണ്ടു സ്പൂണ് തേന്കൊണ്ട് ദീര്ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട് തേന്.

സുഖനിദ്ര

    സുഖനിദ്ര നിദ്രാവിഹീനങ്ങളല്ലോ എന്ന് പാടാന് വരട്ടെ ഒരു ഗ്ലാസ്സ് ചൂട് പാലില് ഒരു സ്പൂണ് തേന് ചേര്ത്തു കുടിച്ചാല് ഉറക്കമില്ലായ്മ മാറിക്കിട്ടും.

പ്രതിരോധ ശേഷി.

    പ്രതിരോധശേഷി പ്രഭാതഭക്ഷണത്തിനു മുന്പ് ഒരുഗ്ലാസ്സ് ചൂടുവെള്ളത്തില് ഒരു സ്പൂണ് തേനും പകുതി നാരങ്ങയുടെ നീരും ചേര്ത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള് പുറന്തള്ളാന് സഹായിക്കും.അത് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും. ഹൃദ്രോഗം തടയും തേന്കുടിക്കുന്നതു ശീലമായാല് ഹൃദ്രോഗബാധ പോലും തടയാം. കൊളസ്ട്രോള് കുറയാന് തേന് സഹായിക്കും. മുറി(വ്)മരുന്ന് മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്. ഇതിന്റെ അണുനാശകശേഷി രോഗാണുക്കളുടെ വളര്ച്ചയെ തടയും. വീക്കവും വേദനയും കുറയാനും മുറിപ്പാടുകള് മായ്ക്കാനും തേന് സഹായിക്കും.

സ്ലിം ബ്യൂട്ടിയാവാം.

    സ്ലിം ബ്യൂട്ടിയാവാം ഉറങ്ങുന്നതിനു മുന്പ് തേന് കുടിച്ചാല് ശരീരത്തില് കൊഴുപ്പ് സംഭരിക്കുന്നത് കുറയും. മധുരപലഹാരങ്ങളോടുള്ള ആര്ത്തി തേന് ഉപയോഗിക്കുന്നതു കൊണ്ട് കുറയ്ക്കാന് കഴിയും.

സുന്ദര ചര്മത്തിന്.

   സുന്ദരചര്മത്തിന് വരണ്ടചര്മം സുന്ദരമാവാന് തേന് നല്ലതാണ്. ചുണ്ടുകള് വിണ്ടുപൊട്ടുന്നതു തടയാന് തേന്പുരട്ടിയാല് മതി. കൈമുട്ടുകളിലേയും കാല്മുട്ടുകളിലേയും ചര്മം മൃദുലമാക്കാന് തേന് പുരട്ടാം.

താരന് നിയന്ത്രിക്കാം തേന്.

    താരന് നിയന്ത്രിക്കാം തേന് കുറച്ച് ചൂട് വെള്ളത്തില് കലര്ത്തി തലയില് പുരട്ടുന്നതു ചൊറിച്ചില് കുറയ്ക്കുന്നതിനും ഒരാഴ്ചയോളം താരന് നിയന്ത്രിക്കുന്നതിനും സഹായിക്കും. മുടികൊഴിച്ചിലും തടയാം.

മുടിയുടെ പട്ടഴക് ഒരു സ്പൂണ് തേന്.

    മുടിയുടെ പട്ടഴക് ഒരു സ്പൂണ് തേന് സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലോ ഒലിവെണ്ണയിലോ കലര്ത്തി കുളിക്കുന്നതിന് 20 മിനിറ്റു മുന്പ് തലയില് പുരട്ടി കഴുകിക്കളഞ്ഞാല് പട്ടു പോലെ മൃദുലമായ മുടി സ്വന്തമാക്കാം.

ശ്രദ്ധ വേണം.

    തേന് കുട്ടികള്ക്കും മുതിര്ന്നവര്ക്കും നന്നെങ്കിലും ഒരു വയസ്സ് തികയുന്നതിനു മുന്പ് കുഞ്ഞുങ്ങള്ക്ക് നല്കാതിരിക്കുന്നതാണുത്തമം. എന്നാല് തേന് കഴിയ്ക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില് കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ.

copyright © 2017 Pure Royal Honey All rights reserved

Created by shabsolutions